16 December Wednesday

കൊല്ലം കടയ്ക്കൽ പഞ്ചായത്തിൽ ഇനി പ്രതിപക്ഷമില്ല; 19 ൽ 19 ഉം എൽഡിഎഫ്‌ തൂത്തുവാരി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 16, 2020

വിജയികളുമായി എൽഡിഎഫ് പ്രവർത്തകർ കടയ്ക്കൽ ടൗണിൽ നടത്തിയ പ്രകടനം

കടയ്ക്കൽ > സർ സി പി യുടെ കിരാതവാഴ്‌ചയ്ക്കെതിരെ പൊരുതി മുന്നേറിയ കടയ്ക്കൽ വിപ്ലവത്തിൻ്റെ മണ്ണിൽ ഇടതു തേരോട്ടം. കടയ്ക്കൽ പഞ്ചായത്തിൽ എൽഡിഎഫിന് സമ്പൂർണ വിജയം. ആകെയുള്ള 19 വാർഡുകളും ഇടതു മുന്നണി തൂത്തുവാരി.

കഴിഞ്ഞ തവണ രണ്ട് സീറ്റുണ്ടായിരുന്ന യുഡിഎഫിന് ഇത്തവണ ഒരാളെപ്പോലും വിജയിപ്പിക്കാനായില്ല. പ്രതിപക്ഷമില്ലാത്തപഞ്ചായത്തായി മാറി കടയ്ക്കൽ ഭൂരിഭാഗം വാർഡുകളിലും 400 മുതൽ 650 വരെ വോട്ടിൻ്റെ ഭൂരിപക്ഷം നേടി എൽഡിഎഫ് ആധികാരിക വിജയം നേടുകയായിരുന്നു.

കഴിഞ്ഞ തവണ കടുത്ത ത്രികോണ മത്സരം നടന്ന ഇടത്തറ, വെള്ളാർവട്ടം, വടക്കേവയൽ വാർഡുകളിലും ആധി
കാരിക വിജയമാണ് ഇടതു മുന്നണി നേടിയത്. വിജയികൾ കടയ്ക്കൽ വിപ്ലവ സ്മാരകത്തിൽ പുഷ്പാർച്ചന
നടത്തിയ ശേഷം ടൗണിൽ പ്രകടനം നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top