KeralaLatest NewsNews

പിണറായി വിജയൻ പ്രചരണത്തിന് ഇറങ്ങിയ സ്വന്തം മണ്ഡലത്തില്‍ യുഡിഎഫിന് തകർപ്പൻ ജയം

കണ്ണൂര്‍ : തദ്ദേശ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്റെ ധര്‍മടം മണ്ഡലത്തില്‍ യുഡിഎഫ്‌ മുന്നേറ്റം. ധര്‍മ്മടം മണ്ഡലത്തില്‍ ഉള്‍പ്പെട്ട കടമ്പൂര്‍ പഞ്ചായത്തില്‍ യുഡിഎഫ്‌ വിജയിച്ചു. മുഴപ്പിലങ്ങാട്‌ പഞ്ചായത്തിലും യുഡിഎഫ്‌ തന്നെയാണ്‌ മുന്നിലെത്തിയത്‌. ഇവിടെ എസ്‌ഡിപിഐ നാല്‌ വാര്‍ഡുകളില്‍ മുന്നിലെത്തി.

മുഖ്യമന്ത്രിയുടെ പ്രചരണം അത്രകണ്ട് ഏറ്റില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. തന്റെ മണ്ഡലമായ ധര്‍മ്മടത്തായിരുന്നു പിണറായി വിജയന്‍ പ്രചരണത്തിന് എത്തിയത്. ധര്‍മ്മടം മണ്ഡലത്തിലെ വാര്‍ഡുകളിലടക്കം ജയം യുഡിഎഫിനാണ്.

ഏറെ ചര്‍ച്ചകള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിനിറങ്ങിയത്. ആദ്യഘട്ടത്തിലൊന്നും മുഖ്യമന്ത്രി പ്രചരണത്തിന് തയ്യാറായിരുന്നില്ല.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button