16 December Wednesday

കൊല്ലം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് ചരിത്ര വിജയം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 16, 2020

കൊല്ലം>  കൊല്ലം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് ചരിത്ര വിജയം. 55 ഡിവിഷനുകളില്‍ 39 ഇടത്താണ് എല്‍ഡിഎഫിന് വിജയം. യുഡിഎഫ് ഒമ്പത് സീറ്റിലും ബിജെപി ആറ് സീറ്റിലും എസ്ഡിപിഐ ഒരിടത്തും വിജയിച്ചു.

2015 ല്‍ എല്‍ഡിഎഫിന് 37 ഡിവിഷനിലായിരുന്നു വിജയം. അന്ന് യുഡിഎഫിന് 15 സീറ്റുണ്ടായിരുന്നു. ഇക്കുറി യുഡിഎഫിനേറ്റത് വലിയ തിരിച്ചടിയാണ്. കഴിഞ്ഞ തവണത്തേക്കാള്‍  ബിജെപിക്ക് സീറ്റ് വര്‍ധിച്ചു. 2015 ല്‍ രണ്ട് ഡിവിഷനിലായിരുന്നു അവര്‍ക്ക് ജയം.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top