Latest NewsNewsIndiaCrime

വിവാഹം കഴിക്കുമെന്ന് വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു; പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

റാഞ്ചി : വിവാഹ വാഗ്ദാനം യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ജാർഖണ്ഡിലെ ഗിരിദി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥനാണ് അറസ്റ്റിലായിരിക്കുന്നത്.

തന്നെ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്തുവെന്നും എന്നാൽ പിന്നീട് വിവാഹം നടത്താൻ ഇയാൾ വിസമ്മതിച്ചെന്നും ആരോപിച്ച് റാഞ്ചി സ്വദേശിയായ യുവതിയാണ് പോലീസിൽ പരാതി നൽകിയത്. ഇതേ തുടർന്നാണ് അറസ്റ്റ് നടന്നതെന്ന് ഗിരിദി പോലീസ് സൂപ്രണ്ട് അമിത് രേണു പറഞ്ഞു.

അതേസമയം ഈ ബന്ധത്തെക്കുറിച്ച് മറ്റ് ആളുകൾ ആരെങ്കിലും അറിഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. ഇയാൾ തനിക്ക് അശ്ലീല വീഡിയോകൾ അയച്ചതായും യുവതി പരാതിയിൽ പറഞ്ഞു. യുവതിയുടെ മൊഴി നിയമപ്രകാരം മജിസ്‌ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഗിരിദി പോലീസ് സൂപ്രണ്ട് പറഞ്ഞു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button