KeralaLatest News

ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനു പരാജയം

തൃശൂർ: തൃശൂർ കോർപ്പറേഷനിൽ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് പരാജയം. പൊതുവെ എൻഡിഎ യ്ക്ക് മുൻതൂക്കമുള്ള തൃശൂർ കോർപ്പറേഷനിൽ ബിജെപിയുടെ സ്ഥാനാർഥി തോറ്റത് തിരിച്ചടിയാണ്.

അതെ സമയം പാലക്കാട് നഗരസഭ മൂന്നാം റൗണ്ടിലും ബി ജെ പി . 24 വാര്‍ഡുകള്‍ പൂര്‍ത്തിയാപ്പോള്‍ 12 ബി ജെ പി, 7 UDF, 3 LDF, 1 വെല്‍ഫെയര്‍ പാര്‍ട്ടി, 1 കോണ്‍ഗ്രസ് വിമതന്‍. ഏറാമലയില്‍ ജനകീയ മുന്നണി ഭരണം ഉറപ്പിച്ചു . ജനകീയ മുന്നണി 10.എല്‍ ഡി എഫ് 5. ആകെ വാര്‍ഡ് 19. കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും നേര്‍ക്കുനേര്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ആണ് .

read also: കോഴിക്കോട് യുഡിഎഫ് മേയർ സ്ഥാനാർത്ഥി തോറ്റു; എൻഡിഎയ്ക്ക് നേട്ടം

ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ജില്ലാ പഞ്ചായത്തുകളില്‍ ഇടതു മുന്നണിയുടെ തരംഗം പ്രതിഫലിക്കുമ്പോള്‍ തന്നെ മുന്‍സിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും ഇഞ്ചോടിഞ്ച് പോരാട്ടം. എന്‍ഡിഎയും മികച്ച മുന്നേറ്റമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ നടത്തുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button