Latest NewsNewsIndia

സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യ കൊറോണ വൈറസ് വാക്‌സിന്‍ നല്‍കുമെന്ന് നിതീഷ് കുമാര്‍

മന്ത്രിസഭയുടെ ആദ്യ യോഗത്തിലാണ് തീരുമാനം

പട്‌ന : സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും സൗജന്യമായി കൊറോണ വൈറസ് വാക്‌സിന്‍ നല്‍കാനുള്ള നിര്‍ദ്ദേശത്തിന് നിതീഷ് കുമാര്‍ സര്‍ക്കാര്‍ ചൊവ്വാഴ്ച അംഗീകാരം നല്‍കി. മന്ത്രിസഭയുടെ ആദ്യ യോഗത്തിലാണ് തീരുമാനം.

സംസ്ഥാന തെരഞ്ഞെടുപ്പ് വേളയില്‍ കൊറോണ വൈറസ് സൗജന്യ വാക്സിനുകള്‍ ബിഹാറിന് നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചിരുന്നു. കൊറോണ വൈറസിനെതിരെ സംസ്ഥാനത്തെ ഓരോ വ്യക്തിക്കും കുത്തി വെയ്പ് നടത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി.

” വരും ദിവസങ്ങളില്‍ ഈ രീതികള്‍ നടപ്പിലാക്കും. സംസ്ഥാനത്ത് സൗജന്യ വാക്‌സിനേഷന്‍ നല്‍കാനുള്ള നടപടികള്‍ തുടങ്ങി. ആദ്യ റൗണ്ടില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഡോസുകള്‍ നല്‍കും. തുടര്‍ന്ന് 60 വയസ്സിനും 50 വയസ്സിനു മുകളിലുള്ള ആളുകള്‍ക്കും. വാക്‌സിനേഷന്‍ ഡ്രൈവിനെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ഉടന്‍ തയ്യാറാക്കുകയും ചെയ്യും.” – ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

” കോവിഡ് -19 നെതിരെ സംസ്ഥാനത്തെ എല്ലാ നിവാസികള്‍ക്കും സൗജന്യമായി വാക്‌സിന്‍ കുത്തി വെയ്പ് ഉണ്ടാകും. കാരണം ഇത് ബിജെപിയുടെയും എന്‍ഡിഎയുടെയും പ്രധാന വാഗ്ദാനമായിരുന്നു. ഞങ്ങളുടെ തീരുമാനം സര്‍ക്കാര്‍ രൂപീകരിച്ചതിനു ശേഷം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നല്‍കുന്ന വലിയ സമ്മാനമാണ്. ബീഹാറിന്റെ ഏറ്റവും വലിയ ശക്തി അതിന്റെ മാനവ വിഭവശേഷിയാണെന്ന് ഞങ്ങള്‍ കരുതുന്നു. ലോകം പകര്‍ച്ച വ്യാധിയുമായി പോരാടുമ്പോള്‍ മാരകമായ രോഗത്തില്‍ നിന്ന് അവരെ സംരക്ഷിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.” – ഡെപ്യൂട്ടി മുഖ്യമന്ത്രി താര്‍ക്കിഷോര്‍ പ്രസാദ് പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button