16 December Wednesday

‘ട്വിറ്റർ കൊലയാളി’ക്ക്‌ വധശിക്ഷ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 16, 2020


ടോക്യോ
ആളുകളെ കൊന്ന് അംഗഭംഗം വരുത്തി വീട്ടിലെ കോൾഡ്‌ സ്‌റ്റോറേജിൽ സൂക്ഷിച്ചയാൾക്ക്‌ വധശിക്ഷ വിധിച്ച്‌ ജാപ്പനീസ്‌ കോടതി. സാമൂഹ്യ മാധ്യമങ്ങളിൽ ആത്മഹത്യാ താൽപ്പര്യം പ്രകടിപ്പിച്ചവരെയാണ്‌ മുപ്പതുകാരനായ തകാഹിരോ ഷിറൈഷി ഇരയാക്കിയത്‌.

മരിക്കാൻ സഹായിക്കാമെന്ന്‌ ട്വിറ്റർ സന്ദേശത്തിലുടെ അറിയിച്ച്‌ തന്റെ അപാർട്‌മെന്റിലേക്ക്‌ വിളിച്ചുവരുത്തി കൊല്ലുകയായിരുന്നു. ഇയാളുടെ വീട്ടിൽനിന്ന്‌ കൗമാരക്കാരടക്കം എട്ട്‌ സ്ത്രീകളുടെയും ഒരു പുരുഷന്റെയും മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന്‌  2017ലാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. സ്ത്രീകളെ ബലാത്സംഗം ചെയ്ത ശേഷമാണ്‌ കൊന്നത്‌. വിവരം പുറത്ത്‌ അറിയാതിരിക്കാൻ അവരിലൊരാളുടെ കാമുകനെയും കൊന്നു. ട്വിറ്ററിൽ ‘ആരാച്ചാർ’ എന്ന പേരാണ്‌ ഇയാൾ ഉപയോഗിച്ചിരുന്നത്‌. ഇയാൾ ഇരകളെ മരിക്കാൻ സഹായിക്കുകയായിരുന്നു എന്ന്‌ അഭിഭാഷകർ വാദിച്ചിരുന്നു. എന്നാൽ സമ്മതമില്ലാതെയാണ്‌ അവരെ കൊന്നതെന്ന്‌ പ്രതി സമ്മതിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top