തൊടുപുഴ> തൊടുപുഴ നഗരസഭയില്‍ പി ജെ ജോസഫിന് വന്‍ തിരിച്ചടി. മത്സരിച്ച ഏഴ് സീറ്റുകളില്‍ അഞ്ചിലും ജോസഫിന്റെ സ്ഥാനാര്‍ഥികള്‍ തോറ്റു.
യുഡിഎഫ് കുത്തകയായിരുന്ന അറയ്ക്കപ്പാറ വാര്‍ഡില്‍ എല്‍ഡിഎഫിലെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി ഷീന്‍ വര്‍ഗീസിനോടാണ് ജോസഫിന്റെ സ്ഥാനാര്‍ഥി പരാജയപ്പെട്ടത്. പന്ത്രണ്ടാം വാര്‍ഡില്‍ ജോസഫ് വിഭാഗത്തിന് എതിരെ മത്സരിച്ച കോണ്‍ഗ്രസ് വിമതനാണ് ജയിച്ചത്.
ജോസഫ് വിഭാഗം കിണഞ്ഞു പരിശ്രമിച്ചിട്ടും മുന്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണും കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയുമായ പ്രൊഫ. ജെസി ആന്റണി പരാജയപ്പെടുത്താനായില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..