KeralaLatest NewsNews

കോണ്‍ഗ്രസിന് ജനം നല്‍കിയ മറുപടിയാണ് ഈ വിജയം : ജോസ് കെ മാണി

കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

കോട്ടയം : കോണ്‍ഗ്രസിന് ജനം നല്‍കിയ മറുപടിയാണ് ഈ തിരഞ്ഞെടുപ്പ് വിജയമെന്ന് ജോസ് കെ മാണി. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ യാഥാര്‍ത്ഥ്യം ജനങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും എതിരാളികള്‍ക്കുള്ള മറുപടിയാണ് ഈ വിജയമെന്നും ജോസ് കെ മാണി വ്യക്തമാക്കി.

” മാണി സാറിനോടൊപ്പം നിന്ന് മാണി സാറിനെ ചതിച്ചു പോയ പലരും ഉണ്ട്. അവര്‍ക്കൊക്കെയുള്ള മറുപടിയായാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തെ കാണുന്നത്. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വലിയ മുന്നേറ്റം കാണുന്നുണ്ട്. ജനക്ഷേമ പദ്ധതികള്‍ക്ക് ലഭിച്ച സ്വീകാര്യതയാണിത്. കേരളാ കോണ്‍ഗ്രസിനെ മാണി സാറിന്റെ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യുവാനായി ചില ശക്തികളുടെ കൂടെ കൂടി പദവിക്ക് വേണ്ടി മറുകണ്ടം ചാടിയവരുമുണ്ട്. അവര്‍ക്കുള്ള മറുപടിയാണ് ഈ വിജയം. ഒരു കാരണവും ഇല്ലാതെ ഞങ്ങളെ പടിയച്ച കോണ്‍ഗ്രസിന് ജനം നല്‍കിയ മറുപടിയാണ് ഇത് ” – ജോസ് കെ മാണി പ്രതികരിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button