KeralaLatest NewsNews

തദ്ദേശ തെരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്തി ബിജെപി,കൊച്ചി കോർപറേഷൻ ത്രിശങ്കുവിൽ

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നില മെച്ചപ്പെടുത്തി ബിജെപി. അതേസമയം കൊച്ചി കോർപറേഷനിൽ ത്രിശങ്കു ഭരണത്തിനുള്ള സാധ്യതയേറുന്നു. ഒരു കക്ഷിക്ക് ഭൂരിപക്ഷത്തിനുള്ള സാധ്യതയാണ് ഇല്ലാതാകുന്നത്. 61 ഡിവിഷനുകളിലെ ഫലം വന്നപ്പോൾ 28 ഇടത്ത് യുഡിഎഫും 26 സീറ്റിൽ എൽഡിഎഫും 5 ഇടത്ത് എൻഡിഎയും മുന്നേറുകളാണ്.

ഇനി 13 ഡിവിഷനുകളിലെ ഫലമാണ് പുറത്തുവരാനുള്ളത്. 38 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം, അതേസമയം, പാലക്കാട്ട് എൻഡിഎ ഭരണത്തുടർച്ച ഉറപ്പിച്ചു. മുന്നണിക്ക് കേവല ഭൂരിപക്ഷം ഉറപ്പാക്കിയിട്ടുണ്ട്.

തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരിലും കനത്ത പോരാട്ടം തുടരുകയാണ്. തിരുവനന്തപുരത്ത് ബിജെപി എൽഡിഎഫിന് തൊട്ടുപിന്നിൽ. ഒഞ്ചിയത്ത് യു‍ഡിഎഫ് – എൽഡിഎഫ് അധികാരം നിലനിർത്തി. പാലായിൽ എൽഡിഎഫ് ഭരണം ഉറപ്പിച്ചു. എൽഡിഎഫ് 17, യുഡിഎഫ് – 8, ഇതിൽ 11 സീറ്റും കേരള കോൺഗ്രസ് എം (ജോസ്) നേടിയതാണ്. നഗരസഭ രൂപീകരിച്ചതിനു ശേഷം ആദ്യമായിട്ടാണ് അവർ ഇവിടെ ഭരണം പിടിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button