തൃശ്ശൂർ > കോർപ്പറേഷനിൽ എൽഡിഎഫ് ഏറ്റവും വലിയ കക്ഷി. 55 അംഗ കോർപ്പറേഷനിൽ 54 ഡിവിഷനിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 24 ഡിവിഷനുളിൽ വിജയിച്ച് എൽഡഎഫ് ഏറ്റവും വലിയ കക്ഷിയായി.
23 സീറ്റുകൾ നേടി യുഡിഎഫാണ് തൊട്ടുപുറകിൽ. ബിജെപിക്ക് ആറ് സീറ്റ് ലഭിച്ചു. നെട്ടിശ്ശേരി ഡിവിനിൽ നിന്ന് ഒരു കോൺഗ്രസ് റിബലും വിജയിച്ചിട്ടുണ്ട്.മേയർ സ്‌ഥാനാർഥിയായി സ്വയം പ്രഖ്യാപിച്ച ബിജെപി സംസ്‌ഥാന വക്താവ് ബി ഗോപാല കൃഷ്‌ണൻ കുട്ടൻകുളങ്ങര ഡിവിഷനിൽ പരാജയപ്പെട്ടു.
കഴിഞ്ഞ കൗൺസിലിൽ എൽഡിഎഫി്‌ന് 25 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഒരു സ്വതന്ത്രൻെറ പിന്തുണയും എൽഡിഎഫിന് ലഭിച്ചു. കേവല ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും എൽഡിഎഫ് അഞ്ച് വർഷം ഭരിച്ചു. എൽഡിഎഫ് ഭരണം അവസാനിക്കാറായപ്പോൾ പ്രതിപക്ഷനേതാവായിരുന്ന കോൺഗ്രസിലെ എം കെ മുകുന്ദൻ സിപിഐഎമ്മിനൊടൊപ്പം സഹകരിച്ച് പ്രവർത്തിച്ചിരുന്നു.
ഈ തെരഞ്ഞെടുപ്പിലും മുകുന്ദൻ എൽഡിഎഫ് സ്‌ഥാനാർഥിയായി നാമനിർദ്ദേശ പത്രികസമർപ്പിച്ചിരുന്നു. അസുഖം മൂലം മുകു്ന്ദൻ മരിച്ചതിനെ തുടർന്ന് പുല്ലഴി ഡിവിഷനിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..