16 December Wednesday

വോട്ടെണ്ണൽ തുടരുന്നു; 259 പഞ്ചായത്തിലും 75 ബ്ലോക്കിലും എൽഡിഎഫ്‌ മുന്നിൽ LIVE UPDATE

വെബ് ഡെസ്‌ക്‌Updated: Wednesday Dec 16, 2020

തിരുവനന്തപുരം > തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടരുമ്പോൾ എൽഡിഎഫ്‌ മുന്നിൽ. 3 കോർപറേഷനുകളിലും 38 മുൻസിപാലിറ്റികളിലും 10 ജില്ലാ പഞ്ചായത്തുകളിലും 75 ബ്ലോക്‌ പഞ്ചായത്തുകളിലും 269 ഗ്രാമപഞ്ചായത്തുകളിലും എൽഡിഎഫ്‌ മുന്നിലാണ്‌.

3 കോർപ്പറേഷനുകളിലും 39 മുൻസിപാലിറ്റികളിലും 5 ജില്ലാ പഞ്ചായത്തിലും 59 ബ്ലോക് പഞ്ചായത്തിലും 284 ഗ്രാമപഞ്ചായത്തിലും യുഡിഎഫ്‌ മുന്നിലാണ്‌.

എൻഡിഎ 24 പഞ്ചായത്തിലും 5 ബ്ലോക്കിലും 4 മുൻസിപാലിറ്റിയിലും മുന്നിലാണ്‌.

*പാലാ കോർപ്പറേഷനിൽ ഫലം വന്ന 7 വാർഡിലും എൽഡിഎഫ്‌ ജയിച്ചു

*കോഴിക്കോടും കൊച്ചിയിലും യുഡിഎഫിന്റെ മേയർ സ്‌ഥാനാർഥി തോറ്റു. കോഴിക്കോട്‌ ഡോ. അജിതയും കൊച്ചിയിൽ കോൺഗ്രസ്‌ നേതാവ്‌ എൻ വേണുഗോപാലുമാണ്‌ തോറ്റത്‌.

*പ്രതിപക്ഷ നേതാവ്‌ ചെന്നിത്തലയുടെ വാർഡിൽ എൽഡിഎഫ്‌ വിജയിച്ചു

* ആലപ്പുഴ ജില്ലാപഞ്ചായത്തിൽ എൽഡിഎഫ്: 14, യുഡിഎഫ്: 4, എൻഡിഎ : 1
*ഒഞ്ചിയം പഞ്ചായത്തിൽ മൂന്ന് വാർഡുകളിൽ സി പി ഐ എം ജയം  രണ്ട്, മൂന്ന് വാർഡുകൾ ആർഎംപിയിൽ നിന്ന് തിരിച്ചു പിടിച്ചു

* ചങ്ങനാശ്ശേരിയിൽ എൽഡിഎഫ്‌ മുന്നിലാണ്‌.

* ആലപ്പുഴ നഗരസഭയിൽ 13 ഇടത്തും എൽഡിഎഫ്‌ മുന്നിൽ. യുഡിഎഫിന്‌ ഒരു സീറ്റിലും ലീഡ്‌ ഇല്ല

* കോട്ടയം ജില്ലയിൽ എൽഡിഎഫ്‌ മുന്നിലാണ്‌.

* വയനാട്‌ ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ്‌  മുന്നിൽ

* ഫറോക്ക് നഗരസഭയിൽ  2, 3 , 4, 5 ഡിവിഷനുകളിൽ എൽഡിഎഫിന്‌ ജയം .

*ചോറോട് പഞ്ചായത്തിൽ നാലു വാർഡുകളിൽ എൽഡിഎഫ്‌ വിജയം

*കൂത്താട്ടുകുളം നഗരസഭ എൽഡിഎഫ് 7സീറ്റിലും യുഡിഎഫ് 9സീറ്റിലും വിജയിച്ചു.9സീറ്റിൽ ഫലം അറിയാനുണ്ട്

*കായംകുളത്ത്​ എൽഡിഎഫിന്​ ജയം. കായംകുളം നഗരസഭ വാർഡ് 24 ൽ വ്യാപാരി നേതാവ് നുജുമുദീൻ ആലുംമൂട്ടിൽ തോറ്റു. എൽഡിഎഫ് സ്വതന്ത്ര ഷാമില അനിമോൻ വിജയിച്ചു

*താനൂർ നഗരസഭയിൽ 21-ാം ഡിവിഷനിൽ എൽഡിഎഫ് നിലനിർത്തി. എൽഡിഎഫിലെ ഇ കുമാരിയാണ് ജയിച്ചത്

*തിരുവള്ളൂർ പഞ്ചായത്തിൽ യു ഡി എഫിന്റെ വെൽഫെയർ പാർട്ടി സ്ഥാനാർഥിക്ക് തോൽവി. എൽഡിഎഫിലെ ഹംസ വിജയിച്ചു


 

 

 


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top