16 December Wednesday

ഇടതുപക്ഷത്തിന്റേത് ഐതിഹാസിക ജയം; നുണപ്രചരണങ്ങള്‍ ജനംതള്ളി: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 16, 2020

തിരുവനന്തപുരം > തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി കരസ്ഥമാക്കിയത് ഐതിഹാസിക ജയമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫും ബിജെപിയും നടത്തിയ കള്ളപ്രചരണങ്ങളെ ജനം തള്ളിക്കളഞ്ഞു. കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ നിന്ന് ഇടതുപക്ഷത്തെ ഇല്ലാതാക്കാന്‍ സാധിക്കില്ല എന്ന് ഈ ഫലം തെളിയിച്ചിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

ഈ തെരഞ്ഞെടുപ്പ് ഫലം സ്വാഭാവികമായും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും. എല്‍ഡിഎഫ് നയങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണിത്. കേന്ദ്രഏജന്‍സികളുടെ പ്രചരണങ്ങളെല്ലാം ദുരുദ്ദേശത്തോടെയാണെന്ന് ജനം നേരത്തേ തിരിച്ചറിഞ്ഞിട്ടുണ്ട്. സര്‍ക്കാരിനെ അസ്ഥിരീകരിക്കാനുള്ള ശ്രമങ്ങള്‍ക്കുള്ള തിരിച്ചടി കൂടിയാണ് ഈ ഫലമെന്നും കോടിയേരി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top