KeralaLatest NewsNews

അടിത്തറ ഇളകിയിരിക്കുന്നത് കോണ്‍ഗ്രസിന്റെ

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പി.കെ.കുഞ്ഞാലികുട്ടി

മലപ്പുറം: അടിത്തറ ഇളകിയിരിക്കുന്നത് കോണ്‍ഗ്രസിന്റെതാണ്, എന്നാല്‍ മുസ്ലിംലീഗ് കോട്ടകള്‍ ഭദ്രമാണെന്ന് കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗ് നേതാവും എംപിയുമായ പി.കെ.കുഞ്ഞാലികുട്ടി. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അനുസരിച്ച് ലീഗിന്റെ സ്വാധീന മേഖലകള്‍ ഭദ്രമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം യുഡിഎഫും കോണ്‍ഗ്രസും വിശദമായി പരിശോധിക്കണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

Read Also : തെരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ കേന്ദ്രത്തേയും കേന്ദ്രഅന്വേഷണ ഏജന്‍സികളേയും വെല്ലുവിളിച്ച് പിണറായി വിജയന്‍

ലീഗിന് സ്വാധീനമുള്ള മലപ്പുറം, കാസര്‍ഗോഡ്, വയനാട്, കോഴിക്കോട് തുടങ്ങിയ വടക്കന്‍ മേഖലകളില്‍ നിന്നും മികച്ച ഫലമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ സ്വാധീന മേഖലകളെല്ലാം ഭദ്രമാണെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button