Latest NewsNewsIndia

തൊഴിലില്ലായ്‌മ നിരക്ക്‌ രാജ്യത്ത് വീണ്ടും വർധിച്ചു

ന്യൂഡൽഹി: രാജ്യത്ത്‌ തൊഴിലില്ലായ്‌മ നിരക്ക്‌ വീണ്ടും വർധിച്ചിരിക്കുന്നു. 23 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 9.9 ശതമാനത്തിലാണ് തൊഴിലില്ലായ്‌മ നിരക്ക് ഉള്ളത്. ഗ്രാമീണമേഖലയിലെ തൊഴിലില്ലായ്‌മ നിരക്ക്‌ 9.11 ശതമാനമായും നഗരമേഖലയിലേത്‌ 11.62 ശതമാനമായും ഉയർന്നു. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ) കണക്കുപ്രകാരമാണിത്.

ഡിസംബർ ആറിന്‌ അവസാനിച്ച ആഴ്‌ചയിൽ ആകെ തൊഴിലില്ലായ്‌മ നിരക്ക്‌ 8.43 ശതമാനവും ഗ്രാമീണമേഖലയിൽ 8.56 ശതമാനവും നഗരമേഖലയിൽ 8.15 ശതമാനവുമായിരുന്നു ഉണ്ടായിരുന്നു.

ജൂൺ 14ന്‌ അവസാനിച്ച ആഴ്‌ചയിൽ രാജ്യത്തെ തൊഴിലില്ലായ്‌മ നിരക്ക്‌ 11.67 ശതമാനമായിരുന്നു. കൊറോണ വൈറസ് വ്യാപന പ്രതിസന്ധിയെ തുടർന്ന് പലസംസ്ഥാനങ്ങളിലും അടച്ചുപൂട്ടൽ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതുകൊണ്ടാണ്‌ അക്കാലയളവില്‍‌ തൊഴിലില്ലായ്‌മ നിരക്ക്‌ ഉയർന്നത്‌.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button