തിരുവനന്തപുരം
തിരുവനന്തപുരത്തുനിന്ന് ഗുരുവായൂരിലേക്കുള്ള ഇന്റർസിറ്റി ട്രെയിൻ ചൊവ്വാഴ്‌ച സർവീസ് തുടങ്ങും. 06342 തിരുവനന്തപുരം –-ഗുരുവായൂർ ട്രെയിൻ ചൊവ്വാഴ്‌ചമുതലും 06341 മടക്ക ട്രെയിൻ ബുധനാഴ്‌ചമുതലും സർവീസ് തുടങ്ങും.
06347 തിരുവനന്തപുരം–-മംഗളൂരു ട്രെയിൻ ബുധനാഴ്‌ചമുതൽ കണ്ണൂർ എക്‌സ്‌പ്രസിന്റെ സമയമായ രാത്രി 8.50ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടും. 19നാണ് 06348 മടക്ക ട്രെയിൻ.
06343 തിരുവനന്തപുരം –-മധുര ട്രെയിൻ 23 മുതലും 06344 മടക്ക ട്രെയിൻ 24 മുതലും സർവീസ് ആരംഭിക്കും. 06304 തിരുവനന്തപുരം–-എറണാകുളം ജങ്ഷൻ ട്രെയിൻ തിങ്കളാഴ്‌ചമുതൽ വഞ്ചിനാടിന്റെ സമയത്ത് സർവീസ് തുടങ്ങി. 06303 മടക്ക ട്രെയിൻ ചൊവ്വാഴ്‌ചമുതൽ എറണാകുളത്തുനിന്നാരംഭിക്കും. 06305 എറണാകുളം ജങ്‌ഷൻ–-കണ്ണൂർ ട്രെയിനും ചൊവ്വാഴ്‌ചമുതൽ സർവീസ് തുടങ്ങും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..