15 December Tuesday

കർഷകർക്ക്‌ അഭിവാദ്യം അർപ്പിച്ച് എ എം ആരിഫ്

വെബ് ഡെസ്‌ക്‌Updated: Tuesday Dec 15, 2020


ന്യൂഡൽഹി
കർഷകർക്ക്‌ ഐക്യദാർഢ്യം  പ്രഖ്യാപിച്ച്  എ എം  ആരിഫ് എംപി  ഡൽഹി–-ഹരിയാനയിലെ പൽവലിലെ സമരകേന്ദ്രത്തിലെത്തി. പാർലമെന്റിനെ  നോക്കുകുത്തിയാക്കി മോഡി സർക്കാർ പാസാക്കിയ മൂന്ന് നിയമത്തിനെതിരെ രാജ്യവ്യാപകമായി കർഷകർ നടത്തുന്ന ഐതിഹാസിക സമരത്തിന് അദ്ദേഹം എല്ലാപിന്തുണയും  പ്രഖ്യാപിച്ചു. രാജ്യത്തെ ഭൂമിയും വെള്ളവും ആകാശവും കുത്തക മുതലാളിമാർക്ക് തീറെഴുതുന്ന കേന്ദ്രസർക്കാരിന് ശക്തമായ താക്കീതാണ് സമരം.   ഇനിയെങ്കിലും ദുരഭിമാനം വെടിഞ്ഞ്  നിയമങ്ങൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന്‌ ആരിഫ്‌ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top