Latest NewsNewsCrime

ഭർത്താവിന്റെ സുഹൃത്തിനൊപ്പം കിടക്ക പങ്കിടാൻ നിർബന്ധിക്കുന്നുവെന്ന് പരാതിയുമായി യുവതി

അഹമ്മദാബാദ്: ഭർത്താവും, കുടുംബവും ചേർന്ന് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുവെന്ന് പരാതിയുമായി 40 കാരി രംഗത്ത് എത്തിയിരിക്കുന്നു. അഹമ്മദാബാദിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. ഭർത്താവിന് പല സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും, ഇതിന് പുറമെ തന്നെ ഭർത്താവിന്റെ സുഹൃത്തുക്കൾക്കൊപ്പം ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കുന്നു തുടങ്ങി ഗുരുതര ആരോപണങ്ങളുമായാണ് യുവതി മഹിള വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. 2004–ൽ വിവാഹിതരായ ഇരുവർക്കും 11 വയസ്സുള്ള ഒരു മകനുണ്ട്.

കുടുംബ ജീവിതം നല്ല രീതിയിൽ മുന്നോട്ടു പോകവേ മൂന്ന് വര്‍ഷം മുമ്പ് ഭർത്താവിന് മറ്റ് രണ്ട് സ്ത്രീകളുമായി വിവാഹേതര ബന്ധമുണ്ടെന്ന് തൻ കണ്ടെത്തിയെന്നും. ഇതോടെയാണ് തങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായെതെന്നും പരാതിയിൽ യുവതി പറഞ്ഞിരിക്കുകയാണ്. ഇതിനിടെയാണ് സുഹൃത്തിനൊപ്പം ശാരീരിക ബന്ധത്തിനും നിര്‍ബന്ധിച്ചതെന്നാണ് ആരോപണം. ഇതിന് എതിർപ്പ് അറിയിച്ചതോടെ മോശക്കാരിയെന്ന് വിളിച്ച് മാനസികമായി പീഡിപ്പിച്ചുവെന്നും ആരോപിക്കുന്നു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button