News

ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് വാശി, ഹൈക്കോടതിയെ സമീപിച്ച് സി.എം രവീന്ദ്രന്‍

കൊച്ചി: ദേശീയഅന്വേഷണ ഏജന്‍സിയായ ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന വാശിയില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍. വ്യാഴാഴ്ച ചോദ്യം ചെയ്യല്ലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ഇഡി നാലാമതും നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കള്ളപ്പണം വെളുപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ടാണ് ഇഡി രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. എന്നാല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ നടപടി തടയണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

Read Also : രണ്ടു പടവുകള്‍ ചാടി കയറി ഓടിപ്പോകുന്നത് ഒരു പ്രത്യേകതരം അസുഖം

താന്‍ രോഗബാധിതനാണെന്നും ഇഡി തന്നെ കസ്റ്റഡിയില്‍ എടുക്കുന്നത് തടയണമെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സി.എം. രവീന്ദ്രന്‍ ആവശ്യപ്പെടുന്നു. നേരത്തെ മൂന്നു തവണയും ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടികാണിച്ചുകൊണ്ട് രവീന്ദ്രന്‍ ചോദ്യ ചെയ്യലിന് ഹാജരായിരുന്നില്ല. കഴിഞ്ഞ തവണ നോട്ടീസയച്ചപ്പോള്‍ ഒരാഴ്ച്ചത്തെ സമയം രവീന്ദ്രന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം നിരസിച്ചുകൊണ്ടാണ് വ്യാഴാഴ്ച ഹാജരാകാന്‍ ഇ.ഡി. നോട്ടീസ് അയച്ചത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button