KeralaNattuvarthaLatest NewsNews

നടി ആക്രമിക്കപ്പെട്ട സംഭവം; സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും

ഏകപക്ഷീയമായാണ് പെരുമാറുന്നതെന്നും പല പ്രധാനപ്പെട്ട മൊഴികളും രേഖപ്പെടുത്തുന്നില്ലെന്നും നടി ആരോപിച്ചിരുന്നു

കൊച്ചി; വിവാദമായ നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട ആവശ്യം തള്ളിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രിംകോടതിയുടെ പരിഗണനക്ക്.

കൂടാതെ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് സര്‍ക്കാരും നടിയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം കേരളം ഹൈക്കോടതി തള്ളുകയായിരുന്നു. ഹൈക്കോടതിയുടെ ഈ വാദം ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി നൽകിയിരിക്കുന്നത്.

എന്നാൽ വിചാരണ കോടതി ജഡ്ജി ഏകപക്ഷീയമായാണ് പെരുമാറുന്നതെന്നും പല പ്രധാനപ്പെട്ട മൊഴികളും രേഖപ്പെടുത്തുന്നില്ലെന്നും നടി ആരോപിച്ചിരുന്നു. തുടര്‍ന്ന് കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി അത് അംഗീകരിച്ചില്ല. കേസില്‍ തന്റെ ഭാഗം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ ദിലീപ് നല്‍കിയ അപേക്ഷയും കോടതി പരി​ഗണിക്കുമെന്ന് റിപ്പോർട്ടുകൾ.

 

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button