ന്യൂഡൽഹി > കോവിഡ് പ്രതിരോധത്തിന്റെ മുന്നണിയിലുള്ള ഡോക്ടർമാർക്ക് താൽക്കാലിക അവധി നൽകുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രീംകോടതി. തുടർച്ചയായ ജോലി ശാരീരികവും മാനസികവുമായ പ്രയാസം സൃഷ്ടിക്കുമെന്നും താൽക്കാലിക അവധി നൽകുന്നത് പരിഗണിക്കണമെന്നും സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് നിർദേശിച്ചു.
തുടർച്ചയായി ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നത് പരിഗണനയിലാണെന്ന് സോളിസിറ്റർജനറൽ തുഷാർമെഹ്‌ത പ്രതികരിച്ചു. വിഷയത്തിൽ വെള്ളിയാഴ്‌ച ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..