KeralaNattuvarthaLatest NewsNews

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ഇടി മിന്നൽ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരള തീരത്ത് മൽസ്യ ബന്ധനത്തിന് തടസ്സമില്ല

തിരുവനന്തപുരം; നാളെ മുതൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ് . കൂടാതെ ശക്തമായ ഇടി മിന്നൽ മുന്നറിയിപ്പും നൽകി.

ഇതിനെ തുടർന്ന് അതീവ ജാ​ഗ്രതാ നിർദേശമാണ് നൽകിയിരിയ്ക്കുന്നത്. നാളെ മുതൽ 18 വരെ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ് .

ഉച്ചക്ക് 2 മണി മുതൽ 10 മണിവരെയുള്ള സമയത്താണ് ഇടി മിന്നൽ രൂക്ഷമാകുക എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേരള തീരത്ത് മൽസ്യ ബന്ധനത്തിന് തടസ്സമില്ല.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button