KeralaNattuvarthaLatest NewsNews

മാധ്യമ പ്രവര്‍‍ത്തകന്‍ കെ.എം.ബഷീറിന്റെ മരണം; ശ്രീറാം വെങ്കിട്ടരാമന് സിസിടിവി ദൃശ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍

ദൃശ്യങ്ങള്‍ പ്രതിക്ക് നല്‍കുന്നതിനെ കർശനമായി എതിർത്ത് പ്രോസിക്യൂഷൻ

തിരുവനന്തപുരം; പ്രശസ്ത മാധ്യമ പ്രവർത്തകൻ കെഎം ബഷീര്‍ വാഹന അപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ പൊലീസ് തെളിവായി നല്‍കിയ സിസിടി ദൃശ്യങ്ങള്‍ പ്രതിക്ക് നല്‍കുന്നതിനെ കർശനമായി എതിർത്ത് പ്രോസിക്യൂഷൻ രം​​ഗത്ത്.

കേസിൽ തെളിവായി പോലീസ് നൽകിയ 2 സിഡികളുടെ പകർപ്പ് വേണമെന്നാണ് ശ്രീറാം ആവശ്യപ്പെട്ടത്. കൂടാതെ ഈ തെളിവുകൾ ഹാജരാക്കണമെന്ന് ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി പ്രോ​സി​ക്യൂ​ഷ​നോ​ട് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ദൃ​ശ്യ​ങ്ങ​ള്‍ നേ​രി​ട്ട് പ്ര​തി​ക്ക് ന​ല്‍​കാ​നു​ള്ള നി​യ​മ​സാ​ധു​ത​യി​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ വ്യക്തമാക്കിയിരുന്നു.

ദൃ​ശ്യ​ങ്ങ​ള്‍ ന​ല്‍​കു​ന്ന കാ​ര്യ​ത്തി​ല്‍ ഡി​സം​ബ​ര്‍ 30ന് ​കോ​ട​തി അന്തിമവിധി പുറപ്പെടുവിക്കും. കവടിയാര്‍-മ്യൂസിയം റോഡിലെ ദൃശ്യങ്ങളാണ് ശ്രീറാമിന് പരിശോധനയ്ക്കായി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നത്. കേസില്‍ നേരത്തെ മൂന്ന് തവണ ഹാജരാകാതിരുന്ന ശ്രീറാം വെങ്കിട്ടരാമന് കോടതി അന്ത്യശാസനം നല്‍കിയിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരായ ശ്രീറാം കുറ്റപത്രം വായിച്ച്‌ കേട്ടിരുന്നു. പിന്നീട് ശ്രീറാമിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button