15 December Tuesday

മെസി ഗോളിൽ ബാഴ്‌സ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 15, 2020


നൗകാമ്പ്‌
ബാഴ്‌സലോണ വിജയവഴിയിൽ. സ്‌പാനിഷ്‌ ഫു‌ട്‌ബോൾ ലീഗിൽ ലയണൽ മെസിയുടെ ഒറ്റഗോളിൽ ലെവാന്റെയെ വീഴ്‌ത്തി. കഴിഞ്ഞ രണ്ടു‌ കളിയിൽ തോറ്റതാണ്‌ ബാഴ്‌സ. ജയത്തോടെ പട്ടികയിൽ എട്ടാമതെത്തി. 11 കളികളിൽ 17 പോയിന്റായി.

76–-ാംമിനിറ്റിലായിരുന്നു മെസിയുടെ ഗോൾ‌. സുവർണാവസരങ്ങൾ കളഞ്ഞുകുളിച്ചാണ്‌ ജയം. റയൽ സോസിഡാഡിനെ ഐബർ തളച്ചു (1–-1). സമനില വഴങ്ങിയെങ്കിലും പട്ടികയിൽ ഒന്നാമതാണ്‌ സോസിഡാഡ്‌. 13 മത്സരങ്ങളിൽ 26 പോയിന്റാണ്‌ അവർക്ക്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top