News

കോടിയേരി കുടുംബത്തിന് വീണ്ടും ശനിദശ, പീഡന കേസില്‍ ബിനോയ് കോടിയേരിക്കെതിരെ പൊലീസ് കുറ്റപത്രം

മുംബൈ : കോടിയേരി കുടുംബത്തിന് അടുത്ത ആഘാതമായി ബിനോയ് കോടിയേരിക്കെതിരെ പൊലീസ് കുറ്റപത്രം. ബീഹാര്‍ സ്വദേശിനിയെ പീഡിപ്പിച്ച കേസിലാണ് മുംബൈ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി ബീഹാര്‍ സ്വദേശിയെ വിദേശത്ത് വച്ച് പരിചയപ്പെട്ട ബിനോയ് പീഡിപ്പിച്ചുവെന്നാണ് കേസ്. കേസെടുത്ത് ഒന്നര വര്‍ഷത്തിനുശേഷമാണ് മുംബൈ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. 678 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ബീഹാര്‍ സ്വദേശിനിയുടെ പുത്രന്‍ ബിനോയുടേതാണെന്ന് പീഡന പരാതിയില്‍ യുവതി ആരോപിച്ചിരുന്നു. തുടര്‍ന്ന് കോടതി സമ്മതപ്രകാരം ഡി എന്‍ എ പരിശോധന നടത്തിയെങ്കിലും ഫലം ഇതു വരെയും പുറത്ത് വന്നിരുന്നില്ല. പൊലീസ് കുറ്റപത്രത്തില്‍ ഡിഎന്‍എ പരിശോധനാ ഫലം ലാബില്‍നിന്നു ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Read Also : മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി, ഡ്രൈവര്‍ കസ്റ്റഡിയില്‍

ബീഹാര്‍ സ്വദേശിനിയായ ബാര്‍ ഡാന്‍സറെ വിവാഹവാഗ്ദാനം നല്‍കി ബിനോയ് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഓഷിവാര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് തനിക്കെതിരെ ഇട്ട എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ജൂലായില്‍ ബിനോയ് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഡി എന്‍ എ പരിശോധനയ്ക്കായി തന്റെ രക്തസാമ്പിളുകള്‍ നല്‍കാന്‍ ബിനോയ് തയ്യാറായത്. കലീനയിലെ ഫോറന്‍സിക് ലാബിലാണ് ബിനോയ് തന്റെ രക്തസാമ്പിളുകള്‍ നല്‍കിയത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button