15 December Tuesday

വെൽഫെയർ ബന്ധം ലീഗിന്‌ നഷ്ടമുണ്ടാക്കും: കെ ടി ജലീൽ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 15, 2020


മലപ്പുറം
തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർടിയുമായുണ്ടാക്കിയ ധാരണ മുസ്ലിംലീഗിന്‌ വലിയ നഷ്ടമുണ്ടാക്കുമെന്ന്‌ മന്ത്രി കെ ടി ജലീൽ. ലീഗിന്റെ ഈ നിലപാടിൽ പരമ്പരാഗതമായി അവർക്ക്‌ വോട്ട്‌ ‌ചെയ്‌തിരുന്ന വലിയൊരു വിഭാഗത്തിന്‌ എതിർപ്പുണ്ട്‌. ഇത്‌ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും–- വളാഞ്ചേരിയിൽ വോട്ട്‌ രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയത്തിലും കോവിഡ്‌ കാലത്തും ജനങ്ങളെ‌ പട്ടിണിയില്ലാതെ നോക്കിയ സർക്കാരിനുള്ള ഐക്യദാർഢ്യമായിരിക്കും എൽഡിഎഫിന്‌ രേഖപ്പെടുത്തുന്ന ഓരോ വോട്ടും. ജനങ്ങൾ അത്‌ പ്രകടിപ്പിക്കുകതന്നെ ചെയ്യും. ക്ഷേമ പെൻഷനായും ഭക്ഷ്യക്കിറ്റുകളായും നിരവധി ആനുകൂല്യങ്ങൾ വീടുകളിലെത്തിയെന്ന ബോധ്യം അവർക്കുണ്ട്‌. സർക്കാരിന്‌ പിന്തുണ നൽകാനുള്ള അവസരമായാണ്‌ ജനങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിനെ കാണുന്നത്‌.

ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നത് പ്രതിപക്ഷവും മാധ്യമങ്ങളും ആരോപിച്ചതും പ്രചരിപ്പിച്ച‌തുമെല്ലാം പച്ചക്കള്ളമാണെന്നതിനുള്ള‌ തെളിവാണ്‌. അതിന്റെ പൊള്ളത്തരങ്ങൾ ജനങ്ങൾക്കും ബോധ്യപ്പെട്ടു–- ജലീൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top