Latest NewsNewsKuwaitGulf

ഫൈസര്‍ വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് കുവൈറ്റിന്റെ അംഗീകാരം

വാക്സിനിലെ സുരക്ഷയും ഗുണനിലവാരവും വിശദമായി അവലോകനം ചെയ്ത ശേഷമാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഇത് പ്രഖ്യാപിച്ചത്

കുവൈറ്റ് സിറ്റി : ഫൈസര്‍ കൊവിഡ്-19 വാക്‌സിന് കുവൈറ്റിന്റെയും അംഗീകാരം. അടിയന്തിര ഘട്ടത്തില്‍ വാക്‌സിന് ഉപയോഗിക്കാമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയതായി സംസ്ഥാന വാര്‍ത്താ ഏജന്‍സിയായ കെയുഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. വാക്സിനിലെ സുരക്ഷയും ഗുണനിലവാരവും വിശദമായി അവലോകനം ചെയ്ത ശേഷമാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഇത് പ്രഖ്യാപിച്ചത്. നിലവില്‍ വാക്‌സിന്‍ ഉപയോഗത്തിനുള്ള അനുമതി കുവൈറ്റിന് അധികൃതര്‍ നല്‍കിയിട്ടില്ലെന്നും പകരം അടിയന്തര സമയത്താണ് ഈ വാക്‌സിന്റെ അനുമതി ലഭിച്ചിരിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്.

വാക്‌സിന്‍ അടിയന്തിരമായി ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കിയിരിക്കുന്നത് മെഡിസിന്‍ രജിസ്‌ട്രേഷന്‍ മേല്‍നോട്ട വകുപ്പിന്റെയും പൊതുജനാരോഗ്യ വകുപ്പിന്റെയും സംയുക്ത സമിതിയാണെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ ആന്റ് ഫുഡ് സൂപ്പര്‍വൈസേഷന്‍ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഡോ.അബ്ദുള്ള അല്‍ ബാദര്‍ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

ഫൈസര്‍ കൊവിഡ്-19 വാക്‌സിന്റെ ഗുണനിലവാര സവിശേഷതകളും സുരക്ഷയും സമഗ്രമായി അവലോകനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഫലങ്ങളും സമിതി അവലോകനം ചെയ്തു. കുവൈത്തിന്റെ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് വേണ്ടി വാക്സിന്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ഉണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കുമെന്നും അല്‍-ബാദര്‍ കൂട്ടിച്ചേര്‍ത്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button