ന്യൂഡല്‍ഹി> രാജ്യത്തെ കര്‍ഷകര്‍ക്കിടയില്‍ രൂപംകൊണ്ട ഐക്യത്തിനു മുന്നില്‍ മോഡിസര്‍ക്കാര്‍ പരാജയപ്പെടുമെന്ന് അഖിലേന്ത്യ കിസാന്‍സഭ നേതാക്കള്‍ പറഞ്ഞു. ഏഴ് മാസമായി കര്‍ഷകര്‍ തുടര്‍ച്ചയായി നടത്തിവരുന്ന സമരം വന്‍കിട മൂലധനശക്തികള്‍ നിയന്ത്രിക്കുന്ന സര്‍ക്കാരിനോടുള്ള പോരാട്ടമായി മാറി.
എല്ലാവിഭാഗം കര്‍ഷകരും ഒന്നിച്ചിരിക്കയാണ്. പ്രാദേശിക രാഷ്ട്രീയകക്ഷികള്‍ ബിജെപിയില്‍നിന്ന് അകലുന്നത് ഇതിനു തെളിവാണെന്ന് കിസാന്‍ സഭ പ്രസിഡന്റ് ഡോ. അശോക് ധാവ്ളെ, ജനറല്‍ സെക്രട്ടറി ഹനന്‍ മൊള്ള എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കര്‍ഷകരില്‍ വളര്‍ന്നുവന്നിരിക്കുന്ന ഐക്യം മോഡിസര്‍ക്കാരിനു രാഷ്ട്രീയമായി അപകടമാണ്. എന്നിരുന്നാലും നിലപാടില്‍ മാറ്റംവരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് കോര്‍പറേറ്റ് വിധേയത്വം കൊണ്ടാണ്. പ്രക്ഷോഭം ഒത്തുതീര്‍ക്കുന്നതില്‍ മോഡിസര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. കരുത്തനെന്ന് പറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വ്യക്തിപരമായ പരാജയം കൂടിയാണിത്. കര്‍ഷകര്‍ക്കും ജനങ്ങള്‍ക്കും അനുകൂലമായ തീരുമാനമെടുക്കാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല. കിസാന്‍സഭ ഫിനാന്‍സ് സെക്രട്ടറി പി കൃഷ്ണപ്രസാദും വാര്‍ത്താസമ്മേളത്തില്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..