Latest NewsNewsIndia

ചൂതാട്ടത്തില്‍ ഭര്‍ത്താവ് ഭാര്യയെ പണയം വെച്ചു ; തോറ്റതോടെ ബലാത്സംഗം ചെയ്യാന്‍ സുഹൃത്തുക്കള്‍ക്ക് കൈമാറി

ബീഹാറിലെ ഭഗല്‍പുര്‍ ജില്ലയിലാണ് സംഭവം

പട്ന : ഭാര്യയെ പണയം വെച്ച് ചൂതാടിയ യുവാവ് മത്സരത്തില്‍ തോറ്റതോടെ ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ സുഹൃത്തുക്കള്‍ക്ക് അനുമതി നല്‍കി. ഇയാള്‍ ഭാര്യയുടെ മേല്‍ അസിഡ് ഒഴിക്കുകയും ചെയ്തു. സംഭവത്തില്‍ സോനു ഹരിജന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. യുവാവിന്റെ വീട്ടില്‍ തടവിലായിരുന്ന യുവതി രക്ഷപ്പെട്ട് സ്വന്തം വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്ത് വന്നത്.

ബീഹാറിലെ ഭഗല്‍പുര്‍ ജില്ലയിലാണ് സംഭവം. ഭാര്യയെ പണയം വെച്ച് ചൂതാടിയ യുവാവ് മത്സരത്തില്‍ തോറ്റതോടെ ഒരു മാസത്തേക്ക് ഭാര്യയെ സുഹൃത്തുക്കള്‍ക്ക് കൈമാറുകയായിരുന്നു. മാത്രമല്ല, സുഹൃത്തുക്കളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഭാര്യയെ ഇയാള്‍ നിര്‍ബന്ധിക്കുകയും ചെയ്തു. യുവതി വിസമ്മതിച്ചപ്പോള്‍ യുവാവ് അസിഡ് ഒഴിക്കുകയായിരുന്നു. എന്നാല്‍ ഭാര്യയെ ശുദ്ധീകരിക്കുന്നതിനായാണ് ഇത്തരത്തില്‍ ആസിഡ് ഒഴിച്ചതെന്നാണ് ഇയാള്‍ പറയുന്നത്.

ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ യുവതിയെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം മുറിക്കുള്ളില്‍ അടച്ചിടുകയായിരുന്നു. സംഭവത്തില്‍ ഭാര്യയെ ചൂതാട്ടത്തില്‍ പണയം വെച്ചെന്നും സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. മൊഴി പരിശോധിച്ച് വരികയാണെന്നും മറ്റ് പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button