COVID 19KeralaLatest NewsNews

വ്യാജ പാസുമായി ശബരിമല ദര്‍ശനത്തിനെത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് വ്യാജ പാസുമായെത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍. ബംഗളൂരു സ്വദേശികളായ മന്ദീപ്, കേശവ മൂര്‍ത്തി, ലക്ഷ്മണ എന്നിവരാണ് പിടിയിലായത്. അഷ്ടാഭിഷേകത്തിനുള്ള പാസുമായാണ് ഇവര്‍ പമ്പയിലെത്തിയത്. ദേവസ്വം ബോര്‍ഡ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇവരെ പമ്പ പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also : ഗുരുവായൂര്‍ ക്ഷേത്രത്തിൽ 34 ജീവനക്കാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

അതെസമയം, ശബരിമല തീര്‍ത്ഥാടനത്തിനോടനുബന്ധിച്ച്‌ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. 2020 ഡിസംബര്‍ 26ന് മണ്ഡലമാസ പൂജയ്ക്ക് ശേഷം വരുന്ന എല്ലാ തീര്‍ത്ഥാടകരും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button