16 December Wednesday

പാചകവാതക വില കൂട്ടിയത്‌ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 15, 2020


പാചകവാതക വില രണ്ടാഴ്‌ചയ്‌ക്കുള്ളിൽ വീണ്ടും വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ പറഞ്ഞു. ഇത്‌ ഒരു തരത്തിലും ന്യായീകരിക്കാനാകില്ല.

മാസങ്ങളായി സബ്‌സിഡി മുടങ്ങിക്കിടക്കുമ്പോഴാണ് കേന്ദ്ര സർക്കാർ  ജനങ്ങളെ കൊള്ളയടിക്കുന്നത്‌. ബിജെപിക്കെതിരെ കർഷക രോഷം രാജ്യത്താകെ തിളച്ചുപൊങ്ങുകയാണ്‌. കോവിഡ്‌ ദുരിതത്തിൽ ജനങ്ങൾ നട്ടം തിരിയുമ്പോൾ അമിതഭാരം അടിച്ചേൽപ്പിച്ച്‌ ജീവിതഭാരം കൂട്ടുകയാണ്‌. വൻകിട കോർപറേറ്റുകളെ ചേർത്തണച്ച്‌ ആശ്വാസം പകരുമ്പോഴാണ്‌ കോടിക്കണക്കിന്‌ സാധാരണ ജനങ്ങളെ ദുരിതത്തിലാക്കുന്നത്‌. ഇത്‌ കൈയുംകെട്ടി നോക്കിനിൽക്കാനാകില്ല. വിലവർധനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തണമെന്ന്‌ എ വിജയരാഘവൻ അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top