14 December Monday

നാദാപുരത്ത് അക്രമം അഴിച്ചുവിട്ട് ലീഗ്; 5 പൊലീസുകാര്‍ക്ക് പരിക്ക്, 2 വാഹനങ്ങള്‍ തകര്‍ത്തു

വെബ് ഡെസ്‌ക്‌Updated: Monday Dec 14, 2020

ഫോട്ടോ: പി വി സുജിത്‌

നാദാപുരം > വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ നാദാപുരത്ത് അക്രമം അഴിച്ചുവിട്ട് മുസ്ലിം ലീഗ്. തെരുവമ്പറമ്പ് ചിയ്യൂരില്‍ ലീഗ് പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. 5 പൊലീസുകാര്‍ക്ക് പരിക്കേറ്റു. ചിയ്യൂര്‍ സ്‌കൂളിലെ ബൂത്തിന് സമീപത്ത് കുട്ടംകൂടി നില്‍ക്കുകയായിരുന്ന ലീഗ് പ്രവര്‍ത്തകരോട് പിരിഞ്ഞ് പോകാന്‍ പറഞ്ഞിട്ടും കുട്ടാക്കിയില്ല. വീണ്ടും അഭ്യര്‍ഥിച്ചപ്പോള്‍ പൊലീസിനെ കല്ലെറിയുകയായിരുന്നു.

 

ഫോട്ടോ: പി വി സുജിത്‌

ഫോട്ടോ: പി വി സുജിത്‌

ഫോട്ടോ: പി വി സുജിത്‌

ഫോട്ടോ: പി വി സുജിത്‌

സ്ഥലത്തെത്തിയ നാദാപുരം സിഐ എന്‍ സുനില്‍ കുമാര്‍ കണ്ണീര്‍വാതകം പ്രയോഗിച്ചതോടെയാണ് ലീഗുകാര്‍ പിരിഞ്ഞു പോയത്. സി ഐ എന്‍ സുനില്‍ കുമാര്‍, എസ് ഐ ശ്രീജേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ സുധീര്‍ ബാബു, സരീഷ്, സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ട് പൊലീസ് ജീപ്പും കല്ലേറില്‍ തകര്‍ന്നിട്ടുണ്ട്. 45 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പകല്‍ 12.30 നാണ് സംഭവം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top