Latest NewsNewsSaudi Arabia

സൗദിയിൽ യുവാവ് കുളിമുറിയിൽ മരിച്ച നിലയിൽ

റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് കുളിമുറിയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. തെക്കൻ സൗദിയിലെ ജീസാനിലാണ് കേരള തമിഴ്‍നാട് അതിർത്തിയിലെ ഗൂഡല്ലൂർ ചെമ്പാല സ്വദേശി മുർശിദിനെ (28) മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ജിസാനിൽ നദ അസീറാത്ത് കമ്പനിയിൽ അകൗണ്ടന്റാണ് ഇദ്ദേഹം.

സാമൂഹിക പ്രവർത്തകനായ ഇദ്ദേഹം രിസാല സ്റ്റഡി സർക്കിൾ ജിസാൻ സെൻട്രൽ കൺവീനറാണ്. അഞ്ച് വർഷമായി ജിസാനിലുള്ള മുർശിദ് രണ്ടര വർഷം മുമ്പാണ് നാട്ടിൽ പോയി മടങ്ങിവന്നത്. നാട്ടിൽ പോകാനും വിവാഹം നടത്താനും ഒരുങ്ങുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. കെ.ബി.എം. ബാവയാണ് പിതാവ്. സഹോദരിമാര്‍- മുർശിദ, മുഹ്സിന. സഹോദരി മുർശിദയുടെ ഭർത്താവ് ഇസ്ഹാഖ് ജിസാനിലുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button