14 December Monday

പോളിങ് ബൂത്തില്‍ വോട്ട്പിടിത്തം: ചോദ്യം ചെയ്ത മുന്‍ കൗണ്‍സിലര്‍ക്ക് ലീഗ് പ്രവര്‍ത്തകരുടെ മര്‍ദ്ദനം

വെബ് ഡെസ്‌ക്‌Updated: Monday Dec 14, 2020

താനൂര്‍ > പോളിംങ് ബൂത്തില്‍ വോട്ടഭ്യര്‍ത്ഥന ചോദ്യം ചെയ്ത മുന്‍ കൗണ്‍സിലര്‍ ലാമിഹ് റഹ്മാനെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചവശനാക്കി. താനൂര്‍ നഗരസഭ 16ാം ഡിവിഷന്‍ ഒന്നാം ബൂത്തായ മദ്രസത്തുല്‍ ഹസനിയ്യയ്ക്കു മുമ്പില്‍ രാവിലെ 11ഓടെയായിരുന്നു സംഭവം.   

കോണ്‍ഗ്രസ് ഡിസിസി അംഗമായ എന്‍ ഹുസൈന്‍ പോളിംങ് ബൂത്തിന് മുന്‍ വശത്തു നിന്ന് വോട്ടര്‍മാരെ പിടിച്ച് നിര്‍ത്തി വോട്ട് അഭ്യര്‍ത്ഥിച്ചത് ചോദ്യം ചെയ്തതാണ് മുസ്ലിം ലീഗ് - കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. തെരഞ്ഞെടുപ്പിനു മുമ്പേ ലീഗ് അക്രമം നടത്തുമെന്ന് അറിഞ്ഞിരുന്നു. അക്കാര്യം പൊലീസിനെയും, ലീഗ് നേതൃത്വത്തെയും അറിയിച്ചിരുന്നതായും ലാമിഹ് റഹ്മാന്‍ പറഞ്ഞു.   

ലാമിഹ് റഹ്മാനെ വി അബ്ദുറഹ്മാന്‍ എംഎല്‍എ സന്ദര്‍ശിക്കുന്നു

ലാമിഹ് റഹ്മാനെ വി അബ്ദുറഹ്മാന്‍ എംഎല്‍എ സന്ദര്‍ശിക്കുന്നു



മുസ്ലിംലീഗ് പ്രവര്‍ത്തകനായ കണ്ണന്തളി സ്വദേശി ഹാരിസാണ് ലാമിഹ് റഹ്മാനെ ആക്രമിച്ചത്. കൈകൊണ്ട് നെഞ്ചില്‍ ആഞ്ഞു കുത്തുകയായിരുന്നു. കുത്തിന്റെ ആഘാതത്തില്‍ പിറകോട്ട് വീണ ലാമിഹിന്റെ കൈയ്ക്ക് പരിക്കേറ്റു. മ

ൂലക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വി അബ്ദുറഹിമാന്‍ എംഎല്‍എ, മുന്‍ നഗരസഭ കൗണ്‍സിലര്‍ പിടി ഇല്യാസ് എന്നിവര്‍ സന്ദര്‍ശിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top