14 December Monday

വോട്ടു ചെയ്തു മടങ്ങവെ വയോധിക പോളിംഗ് സ്റ്റേഷന് മുമ്പില്‍ കുഴഞ്ഞു വീണു മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Dec 14, 2020

ബേപ്പൂര്‍ > വോട്ട് ചെയ്ത ശേഷം വീട്ടിലേക്ക് മടങ്ങവെ വയോധിക പോളിംഗ് സ്റ്റേഷന്‍ കവാടത്തില്‍ റോഡില്‍  കുഴഞ്ഞു വീണു മരിച്ചു. ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബറിന് പടിഞ്ഞാറ് വശം  ഗുരിക്കള്‍ കാവ് റോഡില്‍ നമ്പ്യാര്‍ വീട്ടില്‍ നാരായണന്‍ (നാണു ) ന്റെ ഭാര്യ ദേവി (76)യാണ് മരിച്ചത്.

കോഴിക്കോട് കോര്‍പ്പറേഷന്‍ 48  ബേപ്പൂര്‍ ഡിവിഷനിലെ   ബേപ്പൂര്‍ സൗത്ത് ജി എല്‍ പി സ്‌കൂള്‍ അഞ്ചാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി ഇറങ്ങി ,പെണ്‍മക്കളോടൊപ്പം വീട്ടിലേക്ക് പോകാന്‍ ഓട്ടോറിക്ഷയില്‍ കയറുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ സമീപത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

മക്കള്‍ : ലത , അസിത , ഗിലേഷ് ,റീജ .
മരുമകന്‍ : കൃഷ്ണന്‍ .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top