കോഴിക്കോട്
മിസോറം ഗവർണർ പി എസ് ശ്രീധരൻപിള്ള തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യില്ല. നാട്ടിലുണ്ടായിരുന്ന ശ്രീധരൻപിള്ള മിസോറമിലേക്ക് മടങ്ങി. കോഴിക്കോട് കോർപറേഷനിൽ തിരുത്തിയാട് വാർഡിൽ തിരുത്തിയാട് ഐഎച്ച്‌ആർഡി സ്‌കൂളിലാണ് അദ്ദേഹത്തിന്റെ വോട്ട്.
കഴിഞ്ഞദിവസങ്ങളിൽ സംസ്ഥാനത്തുണ്ടായിട്ടും വോട്ടുചെയ്യാതെ മടങ്ങിയത് സംസ്ഥാനത്തെ ബിജെപി നേതൃത്വത്തോടുള്ള എതിർപ്പ് മൂലമാണെന്ന് ആരോപണമുയർന്നു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുമായി ബിജെപിയിലെ നല്ലൊരു വിഭാഗം ഇടഞ്ഞുനിൽക്കുകയാണ്. മിസോറമിൽനിന്ന് വിട്ടുനിൽക്കാനാകാത്തിതിനാലാണ് വോട്ട് ചെയ്യാനെത്താത്തതെന്ന് ശ്രീധരൻപിള്ള ‘ദേശാഭിമാനി’യോട് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..