പൊന്നാന്നി> അപവാദങ്ങളില്‍ അഭിരമിക്കുന്നവരല്ല, നാടിന്റെ വികസന കാര്യങ്ങളില്‍ മുഴുകുന്നവരാണ് തെരഞ്ഞെടുപ്പില്‍ വിജയിക്കുകയെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.
നാടിന്റെ വികസനവും ഓരോ പ്രദേശങ്ങളില്‍ നടക്കേണ്ട വികസനവും ഏത് തരത്തില്‍ വേണമെന്ന് തെരഞ്ഞെടുക്കുകയാണ്. ആരോപണങ്ങള്‍ എത്രത്തോളം ശരിയാണെന്ന് പൊതുസമൂഹം വിലയിരുത്തട്ടേയെന്നും സ്പീക്കര്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സ്പീക്കര്‍.
ബ്രേക്കിംഗ് ന്യൂസുകളിലെ ആഹ്ലാദത്തിൽ വസ്തുത മറക്കരുത്. സത്യം എത്ര ആഴത്തിൽ കുഴിച്ചിട്ടാലും പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..