KeralaLatest NewsNews

ബിജെപിയുടെ വളർച്ച പടവലങ്ങ പോലെ കീഴോട്ടെന്ന് കോടിയേരി; ആദ്യം സ്വന്തം മക്കളെ നന്നായിട്ട് വളർത്തൂ എന്ന് മറുപടി!

കോടിയേരിയെ പരിഹസിച്ച് സോഷ്യൽമീഡിയ

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അനുകൂലമായ തരംഗമുണ്ടാകുമെന്നും അതായിരിക്കും ജനവിധിയെന്നും സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണൻ. ബി.ജെ.പിയുടെ വളര്‍ച്ച കേരളത്തില്‍ പടവലങ്ങ പോലെ കീഴോട്ടാണെന്നും കോടിയേരി പറഞ്ഞു. കോടിയേരി ബേസിക്ക് യു.പി.സ്‌കൂളില്‍ വോട്ടു ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണൻ.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലാണ് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങൾക്ക് മുൻപിൽ പ്രത്യക്ഷപ്പെടുന്നത്. മയക്കുമരുന്ന് കേസിൽ മകൻ ബിനീഷ് കോടിയേരി ജയിലിലകപ്പെട്ടതോടെ നിശബ്ദനായിരുന്നു കോടിയേരി. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ മാത്രമേ ജനങ്ങൾ നോക്കുകയുള്ളുവെന്ന് കോടിയേരി പറഞ്ഞു.

Also Read:സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങി വരുന്നതിനെ കുറിച്ച് നിലപാട് വ്യക്തമാക്കി കോടിയേരി

“കോവിഡ് കാലത്ത് പട്ടിണിയില്ലാതെ കേരളത്തിലെ ജനങ്ങളെ രക്ഷിച്ച സര്‍ക്കാരിനല്ലാതെ ആര്‍ക്കാണ് ജനം വോട്ട് ചെയ്യുക? 600 രൂപയുണ്ടായിരുന്ന പെന്‍ഷന്‍ 1400 ആക്കിയ സര്‍ക്കാരിനല്ലാതെ വീണ്ടും 600 ആക്കണമെന്ന് പറയുന്ന സര്‍ക്കാരിനാരെങ്കിലും വോട്ട് ചെയ്യുമോ? സ്വര്‍ണ്ണക്കടത്തിനെ തുടർന്നുണ്ടായ ആരോപണങ്ങൾ കള്ള പ്രചാരണമാണെന്ന് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്.”- കോടിയേരി പറഞ്ഞു.

Also Read: ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി : ഒളിവിലുള്ള കൂട്ടാളി ശബീലിനായി തെരച്ചിൽ

ബിജെപിയുടെ വളർച്ച പടവലങ്ങ പോലെ താഴോട്ട് ആണെന്ന് പറഞ്ഞ കോടിയേരിയെ ട്രോളി ട്രോളർമാർ. മക്കളെ നന്നായി വളർത്താത്തത് കൊണ്ട് തോന്നുന്നതാണെന്ന് സോഷ്യൽ മീഡിയ. ജനവികാരം കോടിയേരിക്കും മക്കൾക്കും സർക്കാരിനും എതിരാണ്. മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരി അറസ്റ്റിലായത് ഇടതുമുന്നണിക്ക് ഇരിട്ടടി കിട്ടിയത് പോലെയാണ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button