KeralaLatest NewsNews

സിപിഎമ്മിന്റെ പാർട്ടി ഗ്രാമങ്ങളിൽ പോലും ബിജെപി ആധിപത്യം നേടുന്ന തെരഞ്ഞെടുപ്പ്; ഉജ്വല വിജയം നേടുമെന്ന് ബിജെപി

കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ചരിത്ര വിജയം നേടുമെന്ന് ബിജെപി സംസ്ഥാന അധ്യ ക്ഷൻ കെ സുരേന്ദ്രൻ. കോഴിക്കോട് സ്വന്തം ബൂത്തിൽ വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക്‌ ഉജ്വല മുന്നേറ്റം ഉണ്ടാകും.അഴിമതിക്കെതിരെ ശക്തമായ വികാരം സംസ്‌ഥാനത്തുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. മോദി സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ എൻഡിഎയ്ക്ക്‌ നേട്ടമാകും. കോൺഗ്രസ് ജമാ അത്ത് കൂട്ടുകെട്ട് യുഡിഎഫിന് തിരിച്ചടി ഉണ്ടാക്കും. കൂട്ടുകെട്ടിൽ നേട്ടം ജമാ അത്തെ ഇസ്ലാമിക്ക് മാത്രമാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.

എല്ലാ വാര്‍ഡുകളിലും സുസംഘടിതമായി ശാസ്ത്രീയമായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടുണ്ട്. ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും എല്ലാ കുപ്രചരണങ്ങളെയും അതിജീവിക്കാനുള്ള ശക്തമായ സംഘാടന സംവിധാനവും എന്‍ഡിഎ ഒരുക്കിയിട്ടുണ്ട്. വലിയ മുന്നേറ്റമുണ്ടാക്കും. കഴിഞ്ഞ തവണത്തേക്കാള്‍ നാലിരട്ടി സീറ്റുകള്‍ ലഭിക്കും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

അതേസമയം ഈ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പാർട്ടി ഗ്രാമങ്ങളിൽ പോലും ബിജെപി ആധിപത്യം നേരിടുകയാണെന്ന് ബിജെപി ദേശിയ വൈസ് പ്രസിഡന്റ്‌ എ പി അബ്‌ദുള്ളക്കുട്ടി പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ കോർപ്പറേഷനിലെ പള്ളിക്കുന്ന് ഡിവിഷനിൽ ഗവ: ഹൈസ്ക്കൂൾ പള്ളിക്കുന്നിലായിരുന്നു അദ്ദേഹത്തിന് വോട്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button