Latest NewsNewsIndia

ഐഫോണ്‍ നിര്‍മ്മാണ കമ്പനി തൊഴിലാളികള്‍ അടിച്ചു തകര്‍ത്ത സംഭവം ആസൂത്രിതം

കമ്പനിക്ക് നഷ്ടം 440 കോടി: മോഷണം പോയത് നിരവധി ഐഫോണുകള്‍

ബംഗളൂരു: ഐ ഫോണ്‍ നിര്‍മിയ്ക്കുന്ന ബംഗളൂരു വിസ്‌ട്രോണ്‍ നിര്‍മ്മാണ ശാല തൊഴിലാളികള്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ ഏറ്റവും നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നു. കരാര്‍ തൊഴിലാളി പ്രശ്നത്തെച്ചൊല്ലിയുണ്ടായ അക്രമം ആസൂത്രിതമെന്ന് ആരോപണമാണ് വിസ്ട്രോണ്‍ കമ്പനി ഉടമകള്‍ ഉന്നയിച്ചിരിക്കുന്നത്. കമ്പനിക്ക് 440 കോടിയുടെ നഷ്ടം ഉണ്ടായതായും ഇവര്‍ ചൂണ്ടികാണിയ്ക്കുന്നു. . ലോകോത്തര മൊബൈല്‍ ബ്രാന്‍ഡായ ആപ്പിള്‍ ഐഫോണുകളടക്കം കൊള്ളയടിച്ച അക്രമത്തില്‍ കമ്പനിയുടെ നഷ്ടം 440 കോടിരൂപയാണെന്നും വിസ്ട്രോണ്‍ പരാതിയില്‍ പറയുന്നു. പോലീസിനും തൊഴില്‍ വകുപ്പിനുമാണ് പരാതി നല്‍കിയത്.

Read Also : കര്‍ഷകര്‍ക്ക് പിന്തുണ, കുത്തക മുതലാളിയുടെ ജിയോ ബഹിഷ്‌കരിക്കൂ : ആഹ്വാനവുമായി അബ്ദുള്‍ നാസര്‍ മദനി

നഷ്ടം പ്രാഥമിക ദൃഷ്ടിയില്‍ കൊള്ളയടിക്കലിലൂടെ സംഭവിച്ചതാണെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഒപ്പം വിസ്ട്രോണിന്റെ അതിവിപുലമായ നെറ്റ്വര്‍ക്ക് ലൈനുകളും സര്‍വറുകളും മറ്റും നശിപ്പിക്കപ്പെട്ടതുമൂലമുള്ള നഷ്ടവും ഭീമമാണെന്നും പരാതിയില്‍ വിശദീകരിക്കുന്നു. അക്രമണം രണ്ടു മണിക്കൂറു നേരം തുടര്‍ന്നു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button