ബർലിൻ
ജർമൻ ഫുട്‌ബോൾ ലീഗിൽ ബയേൺ മ്യൂണിക്കിന് തിരിച്ചടി. യൂണിയൻ ബർലിനോട് സമനില വഴങ്ങി (1–-1). കഴിഞ്ഞ നാല് കളിയിൽ ഒന്നിൽ മാത്രമാണ് ചാമ്പ്യൻമാർക്ക് ജയിക്കാനായിട്ടുള്ളു. ജയം നേടി പട്ടികയിൽ ലീഡ് നേടാമെന്ന മോഹവും പൊലിഞ്ഞു. 11 കളികളിൽ 24 പോയിന്റോടെ ഒന്നാമതാണ്. ഇതേ പോയിന്റോടെ ആർബി ലെയ്‌പ്‌സിഗാണ് രണ്ടാമത്. ഗ്രിസ്‌ക പ്രൊമെലിലൂടെ ബർലിനാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ രണ്ടാംപകുതി റോബർട് ലെവൻഡോവ്‌സ്‌കി ബയേണിനെ തോൽവിയിൽനിന്ന് കാത്തു.
ബൊറൂസിയ ഡോർട്ട്‌മുണ്ട് വിഎഫ്‌ബി സ്റ്റുട്ട്‌ഗർട്ടിനോട് 1–-5നാണ് തോറ്റത്. ഇതോടെ പരിശീലകൻ ലൂസിയൻ ഫാവ്‌റെയെ ഡോർട്ട്‌മുണ്ട് പുറത്താക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..