Latest NewsNewsIndia

കേന്ദ്രം കശ്മീരിലെ ഭീകരത അവസാനിപ്പിക്കുമ്പോൾ ഗുപ്കര്‍ സംഘം ജനങ്ങളെ വഞ്ചിക്കാന്‍ ശ്രമിക്കുന്നു;സ്മൃതിഇറാനി

ശ്രീനഗര്‍ : ജമ്മുകശ്മീരിലെ ഗുപ്കര്‍ സംയുക്ത പാര്‍ട്ടി സംഘങ്ങള്‍ക്ക് അധികാരം നേടുക എന്നതുമാത്രമാണ് ലക്ഷ്യമെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. ചരിത്രത്തിലാദ്യമായി ജില്ലാ വികസന കൗണ്‍സിലിലേക്കും ഗ്രാമീണ പഞ്ചായത്തുകളിലേക്കും തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെയാണ് സ്മൃതി ഇറാനിയുടെ ആരോപണം.

കേന്ദ്രസര്‍ക്കാറിന്റെ ധീരമായ നിലപാടുകള്‍ ജമ്മുകശ്മീരിലെ ഭീകരത അവസാനിപ്പിച്ചു കൊണ്ടിരിക്കുന്നു. ജനങ്ങള്‍ക്ക് വികസനനേട്ടങ്ങള്‍ അതിവേഗം അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നു. ഇതൊന്നും ചെയ്യാന്‍ ഇതുവരെ മെനക്കെടാതിരുന്ന ഗുപ്കര്‍ സംയുക്ത പാര്‍ട്ടി സംഘങ്ങള്‍ ജനങ്ങളെ വീണ്ടും വഞ്ചിക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ക്ക് അധികാരം നേടുക എന്നതുമാത്രമാണ് ലക്ഷ്യമെന്നും സ്മൃതി ഇറാനി പറഞ്ഞു,

തെരഞ്ഞെടുപ്പ് ആരംഭിച്ചത് മുതല്‍ 370-ാം വകുപ്പ് തിരികെ കൊണ്ടുവരുമെന്നും കശ്മീര്‍ സ്വയം ഭരണം നേടുമെന്നുമുള്ള പ്രഖ്യാപനങ്ങളാണ് കേന്ദ്രത്തിനെതിരെ ഗുപ്കര്‍ സംഘം മുന്നോട്ട് വെയ്ക്കുന്നത്. ജമ്മുകശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് കോണ്‍ഫറന്‍സ്, സിപി.എം നേതൃത്വം കൊടുക്കുന്ന പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലറേഷന്‍ എന്നിവരാണ് ബി.ജെ.പിക്കെതിരെ നില്‍ക്കുന്നത്. ആദ്യമായിട്ടാണ് ജമ്മുകശ്മീരിലെ ജനങ്ങള്‍ക്ക് പഞ്ചായത്ത് തലത്തിലെ ഗ്രാമമുഖ്യന്മാരേയും മറ്റ് പ്രതിനിധികളേയും ജില്ലാ വികസന കൗണ്‍സില്‍ പ്രതിനിധികളേയും തെരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button