KeralaLatest NewsNews

വീട്ടിലേയ്ക്ക് പരിചയമില്ലാത്ത ആളുകളുടെ ഒഴുക്ക്, നാളെ ഗള്‍ഫിലേയ്ക്ക് പോകാനിരിക്കെ രണ്ട് യുവാക്കള്‍ പൊലീസ് പിടിയില്‍

 

തിരുവനന്തപുരം : നെടുമങ്ങാട് ചുള്ളിമാനൂരില്‍ രണ്ടുകിലോ കഞ്ചാവുമായി രണ്ടുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ചുള്ളിമാനൂര്‍ സ്വദേശി റാഷിദ്, പുത്തന്‍പാലം സ്വദേശി ഷിനു എന്നുവരെയാണ് അറസ്റ്റ് ചെയ്തത്. റാഷിദിന്റെ വീട്ടിലായിരുന്നു വിതരണം ചെയ്യാനുള്ള ഉദ്ദേശത്തോടെ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തെങ്കാശിയില്‍ നിന്ന് ബൈക്കില്‍ കടത്തിയ കഞ്ചാവ് ചെറിയ പൊതികളാക്കി കാട്ടാക്കട, കല്ലറ, പാലോട് മേഖലകളില്‍ വില്‍ക്കാനായിരുന്നു ശ്രമം.

Read Also : ഇന്ത്യയിലെ ഐഫോണ്‍ നിര്‍മ്മാണശാല തകര്‍ത്ത സംഭവം, നിര്‍ണായക വിവരങ്ങള്‍ പുറത്ത് : 100 ലധികം തൊഴിലാളികള്‍ അറസ്റ്റില്‍

റാഷിദിന്റെ വീട്ടില്‍ പരിചയമില്ലാത്ത ആള്‍ക്കാര്‍ സ്ഥിരമായി വരുന്നതില്‍ സംശയം തോന്നി അയല്‍വാസികള്‍ എക്‌സൈസില്‍ അറിയിക്കുകയായിരുന്നു. റാഷിദ് നാളെ ഗള്‍ഫില്‍ പോകാനിരിക്കെയാണ് എക്‌സൈസ് പിടിയിലാകുന്നത്.

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button