KeralaLatest NewsIndia

കാമ്പസ് ഫ്രണ്ട്‌ നേതാവ് പിടിയിലായത് കോടികളുടെ കള്ളപ്പണ കേസിൽ ; അറസ്റ്റിലായത് രാജ്യം വിടാൻ ശ്രമിക്കുമ്പോൾ

2020 ഡിസംബര്‍ 12ന് ശനിയാഴ്ച രാവിലെ ഏഴരക്കുളള സലാം എയര്‍വയ്‌സില്‍ മസ്‌ക്കറ്റിലേക്കുളള യാത്രക്കായി എത്തിയ റൗഫ് ബാഗേജ് പരിശോധന പൂര്‍ത്തിയാക്കിയിരുന്നു.

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് വിദ്യാര്‍ത്ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന നേതാവിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടികൂടിയത് കോടികളുടെ അനധികൃത പണമിടപാടിൽ . കൊല്ലം സ്വദേശിയായ റൗഫ് ഷെരീഫിനെ രാജ്യം വിടാൻ ശ്രമിക്കുമ്പോൾ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് ഇ.ഡി കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ക്യാമ്പസ് ഫ്രണ്ട് ജനറല്‍ സെക്രട്ടറിയാണ്. കൂടാതെ നിരോധിത സംഘടനയായ സിമിയുടെ പ്രവർത്തകൻ കൂടിയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കൊല്ലം അഞ്ചല്‍ ചുണ്ട സ്വദേശിയാണിയാള്‍. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് മസ്‌ക്കറ്റിലേക്ക് കടക്കുന്നതിനുളള ശ്രമത്തിനിടെയാണ് പിടിയിലാവുന്നത്. മസ്‌ക്കറ്റിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതറിഞ്ഞ ഇഡി ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ കാത്തുനിന്ന് ഇമിഗ്രേഷന്‍ പരിശോധനക്ക് മുമ്പ് പുലര്‍ച്ചെ അഞ്ചരയോടെ പിടികൂടുകയായിരുന്നു.ഹാഥ്രസ് സംഭവത്തിന് പിന്നാലെയുളള പ്രതിഷേധത്തിന് പണമെത്തിച്ചതുമായി ബന്ധപ്പെട്ട് ഉത്തര്‍ പ്രദേശ് പോലീസ് ഇയാളെ അന്വേഷിച്ചിരുന്നു.

ഡല്‍ഹി കലാപത്തില്‍ പണമൊഴുക്കിയതില്‍ ഇഡിയും തെരയുകയായിരുന്നു. ഖത്തര്‍ , ഒമാന്‍ എന്നിവിടങ്ങളില്‍ നിന്ന് റൗഫിന്റെ അക്കൗണ്ടിലേക്ക് അനധികൃതമായി രണ്ടുകോടിയോളം എത്തിയിരുന്നുവെന്ന സൂചനയെ തുടര്‍ന്നാണ് നോട്ടീസ് നല്‍കിയതെന്ന് അറിയുന്നു. 2020 ഡിസംബര്‍ 12ന് ശനിയാഴ്ച രാവിലെ ഏഴരക്കുളള സലാം എയര്‍വയ്‌സില്‍ മസ്‌ക്കറ്റിലേക്കുളള യാത്രക്കായി എത്തിയ റൗഫ് ബാഗേജ് പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. ഇമിഗ്രേഷന്‍ ഹാളിലേക്ക് കടന്നപ്പോഴാണ് കസ്റ്റഡിയിലെടുക്കുന്നത്.

read also: വീട്ടുജോലിക്കാരി ഫ്‌ളാറ്റില്‍നിന്ന്‌ വീണ സംഭവം , ഫ്‌ളാറ്റുടമ ഇംത്യാസിന്റെ പേര് എഫ്‌ഐആറിൽ ഇല്ല

നടപടികള്‍ പൂര്‍ത്തിയാക്കി പന്ത്രണ്ടരയോടെ കൊണ്ടുപോയി ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്ന അഞ്ചല്‍ ചന്തമുക്കിന് സമീപത്തെ വീട്ടിലെത്തിച്ച്‌ തെളിവെടുത്തു. കണക്കില്‍പ്പെടാത്ത പണം ബാങ്ക് അക്കൗണ്ടില്‍ എത്തിയതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകന്‍ നേരത്തെ എന്‍ഫോഴ്സമെന്റ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും കോവിഡ് ചൂണ്ടിക്കാട്ടി റൗഫ് അതില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു.

ഇതിനു പിന്നാലെ ഇയാള്‍ ഒളിവില്‍ പോയെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് പ്രവര്‍ത്തകര്‍ വീടിന് മുമ്പില്‍ പ്രതിഷേധിച്ചു. ഇവർ അഞ്ചലില്‍ പ്രകടനം നടത്തുകയും റോഡ് ഭാഗീകമായി ഉപരോധിക്കുകയും ചെയ്തിരുന്നു. വിവിധ സ്റ്റേഷനുകളില്‍നിന്നുളള പോലീസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button