KeralaLatest NewsIndia

സൗജന്യ വാക്സിൻ പ്രഖ്യാപനം : പിണറായിക്കെതിരെ പരാതി നൽകി

'കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നു എന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് നാണമില്ലേ?'

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് സംസ്ഥാനത്ത് കൊറോണ വാക്​സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയ​ന്റെ പ്രഖ്യാപനത്തിനെതിരെ ​പെരുമാറ്റചട്ടലംഘനമാണെന്ന്​ ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ്​ കമ്മീഷന്​ പരാതി നൽകി. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രനാണ് ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയത്. കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നു എന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് നാണമില്ലേ.

രാജ്യം മുഴുവൻ കൊറോണ വാക്സിൻ സൗജന്യമായി നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നതാണ് . അതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പ്രസ്താവന ഉണ്ടായത് . തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ ഇത്തരം പ്രഖ്യാപനങ്ങൾ നടത്തുന്നത് ജനാധിപത്യ മര്യാദയ്ക്ക് നിരക്കാത്തതാണെന്നും സുരേന്ദ്രൻ പറഞ്ഞു .’കേന്ദ്ര ഏജന്‍സികളെ അന്വേഷിക്കാന്‍ വിടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചത് മുഖ്യമന്ത്രിയാണ്.

read also: കേരളത്തിൽ അറസ്റ്റിലായ ക്യാംപസ് ഫ്രണ്ട് സെക്രട്ടറിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് യുപി പോലീസ്

അന്വേഷണം തന്റെ നേരെ ആയപ്പോള്‍ അവരെ തിരിച്ച്‌ വിളിക്കാന്‍ പറഞ്ഞാല്‍ അത് നടക്കില്ല. കേരള മുഖ്യമന്ത്രിയുടെ താളത്തിന് തുള്ളാനല്ല പ്രധാനമന്ത്രി ഇരിക്കുന്നത്.പിണറായിയുടെ ഭീഷണിയും വിരട്ടലും കേന്ദ്ര ഏജന്‍സികളുടെ അടുത്ത് വിലപ്പോവില്ല. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രി കുടുങ്ങുമെന്നായപ്പോള്‍ അദ്ദേഹം ഒരു മുഴം മുന്നേ എറിയുകയാണ്. കേസ് അട്ടിമറിക്കാന്‍ ജയില്‍ വകുപ്പും പൊലീസും വിജിലന്‍സും ശ്രമിക്കുകയാണ്’- സുരേന്ദ്രന്‍ പറഞ്ഞു.

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button