കണ്ണൂർ> ഡോക്ടർമാരുടെ കഴിഞ്ഞ ദിവസത്തെ പണിമുടക്ക് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. സമരത്തിനാധാരമായ മുദ്രാവാക്യം ന്യായമായിരിക്കാം. എന്നാലും അവശ്യസർവീസിലെ ഡോക്ടർമാരും നേഴ്‌സുമാരും പണിമുടക്കി സമരം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും മീറ്റ് ദി പ്രസ്സിൽ ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി.
ആയുർവേദ ഡോക്ടർമാരായതുകൊണ്ട് ശസ്‌ത്രക്രിയാ അനുമതി നൽകരുതെന്ന അഭിപ്രായം സർക്കാരിനില്ല. എന്നാൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി അവരെ ശസ്‌ത്രക്രിയക്ക് വൈദഗ്‌ധ്യമുള്ളവരാക്കണം. നേരത്തേ ബ്രിഡ്‌ജ് കോഴ്‌സിലൂടെ പരിശീലനം നൽകാൻ തീരുമാനിച്ചപ്പോൾത്തന്നെ കേരളം ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചതാണ്. പുതിയ തീരുമാനം മാധ്യമങ്ങളിൽനിന്നറിഞ്ഞതല്ലാതെ കേന്ദ്രസർക്കാരിൽനിന്ന് ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ആഫ്രിക്കൻ മലമ്പനി രോഗാണു കണ്ടെത്തി ഫലപ്രദമായ പ്രതിരോധനടപടികൾ
സ്വീകരിക്കാൻ സഹായിച്ച ഡോക്ടർമാരെ മന്ത്രി അഭിനന്ദിച്ചു. കണ്ണൂരിലെ മലേറിയ ഓഫീസറുടെയും ഹെൽത്ത് ഇൻസ്‌പക്ടറുടെയും ജാഗ്രതമൂലമാണ് ഇത് കണ്ടെത്താൻ കഴിഞ്ഞത്. സംഭവം ശ്രദ്ധയിൽപ്പെട്ട ആരോഗ്യവകുപ്പധികൃതരും ഫലപ്രദമായ നടപടി സ്വീകരിച്ചു–- മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..