തിരുവനന്തപുരം> നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും ചർച്ചയായ തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം സമാപിച്ചു. വടക്കൻ കേരളത്തിലെ നാല് ജില്ലയിലും വാശിയേറിയ രാഷ്‌ട്രീയ സംവാദങ്ങൾക്കൊടുവിലാണ് പ്രചാരണം സമാപിക്കുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ തിങ്കളാഴ്‌ചയാണ് വോട്ടെടുപ്പ്. മൂന്നാം ഘട്ടത്തിലും കനത്ത പോളിങ് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ആദ്യ രണ്ടു ഘട്ടത്തിൽ 10 ജില്ലയിലെ വോട്ടെടുപ്പ് പൂർത്തിയായപ്പോൾ ആകെ പോളിങ് 74.95 ശതമാനമാണ്. ആദ്യഘട്ടത്തിൽ 73.12, 76.78 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയത്.
വോട്ടെണ്ണൽ 16ന്
വോട്ടെണ്ണൽ 16നു രാവിലെ എട്ടിന് 244 കേന്ദ്രത്തിൽ ആരംഭിക്കും. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണൽ ബ്ലോക്ക് തലത്തിലും മുനിസിപ്പാലിറ്റി, കോർപറേഷനുകൾ എന്നിവിടങ്ങളിലേത് അതത് സ്ഥാപനങ്ങളിലെ കേന്ദ്രത്തിലുമാകും നടക്കുക. തപാൽ വോട്ടാണ് ആദ്യം എണ്ണുക. വോട്ടെണ്ണൽ പുരോഗതി കമീഷന്റെ ‘ട്രെൻഡ്’ സോഫ്റ്റ് വെയറിൽ തത്സമയം അപ്‌ലോഡ് ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..