KeralaLatest NewsNews

കര്‍ഷകര്‍ക്ക് പിന്തുണ, കുത്തക മുതലാളിയുടെ ജിയോ ബഹിഷ്‌കരിക്കൂ : ആഹ്വാനവുമായി അബ്ദുള്‍ നാസര്‍ മദനി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കര്‍ഷക നിയമത്തിനെതിരെ നടക്കുന്ന കര്‍ഷകരുടെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി പിഡിപി അധ്യക്ഷന്‍ അബ്ദുള്‍ നാസര്‍ മദനി. സോഷ്യല്‍ മീഡിയയിലൂടെയാണ് കര്‍ഷക സമരത്തിന് മദനി പിന്തുണ അറിയിച്ചത്. നേരത്തെ തന്നെ കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ചിരുന്ന മദനി ഇപ്പോള്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം ഒന്നുകൂടി വ്യക്തമാക്കിയിരിക്കുകയാണ്. ‘അന്നം വിളയിപ്പിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം! ജിയോ ബഹിഷ്‌കരിക്കുക’ എന്ന കുറിപ്പാണ് തന്റെ ഫേസ്ബുക്ക് പേജില്‍ അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.

Read Also ; കര്‍ഷകര്‍ക്ക് തീവ്രവാദ ബന്ധം ഉണ്ടെങ്കില്‍ അവരുമായി എന്തിന് ചര്‍ച്ച നടത്തണമെന്ന് പി.ചിദംബരം

അതേസമയം, കാര്‍ഷിക നിയമം എന്തുവന്നാലും പിന്‍വലിയ്ക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. ഈ നിയമം ദശലക്ഷക്കണക്കിനു വരുന്ന കര്‍ഷകര്‍ക്ക് ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമങ്ങളില്‍ വേണമെങ്കില്‍ ചില ഭേദഗതികള്‍ വരുത്താം, എന്നാല്‍ പിന്‍വലിക്കില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അതേസമയം കേരളത്തില്‍ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് പറയുന്നത് വെറും കൈയടിക്ക് വേണ്ടിയാണ്.

 

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button