KeralaLatest News

കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച യുവതി മരിച്ചു

സാരികള്‍ കൂട്ടിക്കെട്ടി താഴേയ്ക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ യുവതി താഴെ വീഴുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം

കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് ചാടി രക്ഷപെടാന്‍ ശ്രമിച്ച യുവതി മരിച്ചു. ചികിത്സയിലിരിക്കെയാണ് തമിഴ്‌നാട് സ്വദേശിനി മരിച്ചത്. ഇന്നലെയായിരുന്നു മരണം. യുവതിയെ വീട്ടില്‍ പൂട്ടിയിട്ടതിന് ഫ്‌ളാറ്റുടമയ്‌ക്കെതിരെ കേസെടുത്തു. കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റിലെ ആറാം നിലയിലെ താമസക്കാരന്‍ ഇംതിയാസ് അഹമ്മദ് എന്നയാളുടെ ഫ്‌ളാറ്റില്‍ നിന്നാണ് ജോലിക്കാരിയായ യുവതി താഴേക്ക് വീണത്.

സാരികള്‍ കൂട്ടിക്കെട്ടി താഴേയ്ക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ യുവതി താഴെ വീഴുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ഗുരുതരമായി പരുക്കേറ്റ യുവതിയെ എറണാകുളം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

read also: വീട്ടുജോലിക്കാരി ഫ്‌ളാറ്റില്‍നിന്ന്‌ വീണ സംഭവം , ഫ്‌ളാറ്റുടമ ഇംത്യാസിന്റെ പേര് എഫ്‌ഐആറിൽ ഇല്ല

നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വീട്ടില്‍ പോയിരുന്ന യുവതി തിരികെ എത്തിയിട്ട് ഒരാഴ്ച മാത്രമേ ആകുന്നുളളുവെന്നാണ് വീട്ടുടമ പറയുന്നത്. എന്നാല്‍ യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വീട്ടുടമയ്‌ക്കെതിരെ കേസെടുത്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button