13 December Sunday

VIDEO - ട്രാക്‌ടർ റാലിയുമായി കർഷകർ ഡൽഹിയിലേക്ക്‌; ദേശീയപാത സ്‌തംഭിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Dec 13, 2020

ഫോട്ടോ: കെ എം വാസുദേവൻ

ന്യൂഡൽഹി > കർഷക പ്രക്ഷോഭം 18ാംദിവസത്തിലേക്ക് കടക്കുമ്പോൾ സമരരീതി കടുപ്പിച്ച് കർഷകർ. ഇപ്പോൾ ട്രാക്‌ടർ റാലി സംഘടിപ്പിച്ച് ഡൽഹി- ജയ്‌പൂർ ദേശീയപാത സ്‌തംഭിപ്പിക്കുകയാണ്‌. കൂടുതൽ കർഷകരോട് സമരത്തിൽ അണിചേരാനും കർഷക സംഘടനകൾ ആഹ്വാനം ചെയ്‌തു കഴിഞ്ഞു.



രാജസ്ഥാനിലെ ഷാജഹാൻപൂരിൽ നിന്നാണ് കർഷകരുടെ ട്രാക്‌ടർ മാർച്ച് ആരംഭിച്ചത്‌. നൂറുകണക്കിന് ട്രാക്‌ടറുകൾ അണിനിരക്കുന്ന റാലി ഡൽഹി- ജയ്‌പൂർ ദേശീയപാതയിലൂടെ രാജ്യതലസ്ഥാനം ലക്ഷ്യമാക്കി നീങ്ങും.

ഡൽഹിയുടെ വിവിധ അതിർത്തി മേഖലകളിലാണ് കർഷകർ പ്രക്ഷോഭം തുടരുന്നത്. സുരക്ഷ ശക്തമാക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

നാളെ കർഷക സംഘടനകൾ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. കർഷക നേതാക്കൾ നിരാഹാര സമരം നടത്തും. രാജ്യത്തെ മുഴുവൻ തൊഴിലാളികളോടും പ്രക്ഷോഭത്തിനിറങ്ങാൻ ആഹ്വാനം ചെയ്‌തിട്ടുണ്ട്.

കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കർഷകർ. എന്നാൽ, നിയമങ്ങൾ പിൻവലിക്കില്ലെന്നും ഭേദഗതിയാകാമെന്നുമാണ് കേന്ദ്ര സർക്കാർ പറയുന്നത്. അഞ്ച് പ്രാവശ്യം കർഷകരും കേന്ദ്രവും നടത്തിയ ചർച്ചകൾ പരാജയപ്പെട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top